Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : East Elari

Kasaragod

കു​ഴ​ഞ്ഞു​മ​റി​ഞ്ഞ് ഒ​ന്നാ​യ ഈ​സ്റ്റ് എ​ളേ​രി

ഈസ്റ്റ് എളേരി പ​ഞ്ചാ​യ​ത്ത്

പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​പ്ര​കാ​രം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​മോ പ്ര​തി​പ​ക്ഷ​നേ​താ​വോ ഇ​ല്ലെ​ങ്കി​ലും പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഒ​രു ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഉ​ണ്ടാ​വും. പ​ക്ഷേ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും കോ​ൺ​ഗ്ര​സി​ലെ വി​ഘ​ടി​ത വി​ഭാ​ഗ​ത്തി​നു​മെ​ല്ലാം അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട്ടും എ​ല്ലാ​വ​രും ഒ​രു​പോ​ലെ ഭ​ര​ണ​പ​ക്ഷം ത​ന്നെ​യാ​യി മാ​റി​യ അ​പൂ​ർ​വ​ത​യാ​ണ് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ ഉ​ണ്ടാ​യ​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും ശ​ക്തി​ദു​ർ​ഗ​ങ്ങ​ളി​ലൊ​ന്നാ​യ പ​ഞ്ചാ​യ​ത്തി​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ ര​ണ്ടോ മൂ​ന്നോ സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​ന് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​വ​ർ സ്ഥി​ര​മാ​യി പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ത​വ​ണ കോ​ൺ​ഗ്ര​സും വി​ഘ​ടി​ത വി​ഭാ​ഗ​മാ​യ ഡി​ഡി​എ​ഫും ഏ​ഴു വീ​തം സീ​റ്റു​ക​ളും സി​പി​എം ര​ണ്ട് സീ​റ്റു​മാ​ണ് നേ​ടി​യ​ത്.

ആ​ദ്യ ര​ണ്ടേ​കാ​ൽ വ​ർ​ഷ​ക്കാ​ലം ഡി​ഡി​എ​ഫി​ലെ ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ പ്ര​സി​ഡ​ന്‍റാ​യി. ഡി​ഡി​എ​ഫ് കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം രാ​ജി​വ​ച്ച​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ ജോ​സ​ഫ് മു​ത്തോ​ലി പ്ര​സി​ഡ​ന്‍റാ​യി. ര​ണ്ടു ത​വ​ണ​യും സി​പി​എ​മ്മി​ലെ ര​ണ്ടം​ഗ​ങ്ങ​ളും ഭ​ര​ണ​പ​ക്ഷ​ത്തോ​ടൊ​പ്പം നി​ന്നു.

ഒ​രു​വ​ർ​ഷം മു​മ്പ് പ​ഴ​യ ഡി​ഡി​എ​ഫി​ലെ നാ​ലം​ഗ​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​ത ക​ൽ​പ്പി​ച്ച​തോ​ടെ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന് ഒ​റ്റ​യ്ക്ക് ഭൂ​രി​പ​ക്ഷം കി​ട്ടു​ക​യും സി​പി​എ​മ്മി​ലെ ര​ണ്ടം​ഗ​ങ്ങ​ൾ ഭ​ര​ണ​ത്തി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്ത​ത്. എ​ന്നി​ട്ടും വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​നാ​യ സി​പി​എ​മ്മി​ലെ കെ.​കെ. മോ​ഹ​ന​ൻ ത​ത്‌​സ്ഥാ​ന​ത്ത് തു​ട​ര്‍​ന്നു.

പ​ഴ​യ ഡി​ഡി​എ​ഫ് വി​ഭാ​ഗ​ത്തി​ലെ അ​വ​ശേ​ഷി​ക്കു​ന്ന അം​ഗ​ങ്ങ​ള്‍ കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ൽ അ​വ​രും ഭ​ര​ണ​പ​ക്ഷ​ത്തു​ത​ന്നെ തു​ട​ർ​ന്നു. അ​ങ്ങ​നെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും ഭ​ര​ണ​പ​ക്ഷ​ത്തു​ത​ന്നെ​യാ​യി. അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട നാ​ലം​ഗ​ങ്ങ​ളും രാ​ജി​വ​ച്ച മു​ൻ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ലും ഭ​ര​ണ​സ​മി​തി​യി​ൽ നി​ന്നു​ത​ന്നെ പു​റ​ത്തു​പോ​വു​ക​യും ചെ​യ്തു.

നേ​ട്ട​ങ്ങ​ൾ

ജോ​സ​ഫ് മു​ത്തോ​ലി
പ്ര​സി​ഡ​ന്‍റ് (കോ​ണ്‍​ഗ്ര​സ്)

മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്ത്, അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ​ഞ്ചാ​യ​ത്ത്, മു​ഴു​വ​ൻ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കും അ​ടി​സ്ഥാ​ന രേ​ഖ​ക​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത് എ​ന്നീ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, ര​ണ്ട് ഹെ​ൽ​ത്ത്‌ സ​ബ് സെ​ന്‍റ​റു​ക​ൾ, നാ​ല് അ​ങ്ക​ണ​വാ​ടി​ക​ൾ, മൂ​ന്ന് പ​ട്ടി​ക​വ​ർ​ഗ ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ൾ, ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി എ​ന്നി​വ​യ്ക്ക് പു​തി​യ കെ​ട്ടി​ട​ങ്ങ​ളൊ​രു​ങ്ങു​ന്നു. എ​ല്ലാ ഹെ​ൽ​ത്ത് സ​ബ് സെ​ന്‍റ​റു​ക​ളെ​യും വെ​ൽ​ന​സ് സെ​ന്‍റ​റു​ക​ളാ​ക്കി ന​വീ​ക​രി​ച്ചു.

100 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ളു​ടെ റീ​ടാ​റിം​ഗ്, 12 കി​ലോ​മീ​റ്റ​ർ പു​തി​യ റോ​ഡു​ക​ൾ, ആ​റ് കി​ലോ​മീ​റ്റ​ർ വീ​തി​കൂ​ട്ട​ൽ,12 റോ​ഡു​ക​ൾ​ക്ക് ഓ​വു​ചാ​ലു​ക​ളു​ടെ നി​ർ​മാ​ണം എ​ന്നി​ങ്ങ​നെ 16 കോ​ടി രൂ​പ​യു​ടെ റോ​ഡ് വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

വ​നാ​തി​ർ​ത്തി​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​ക​ളു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല പൂ​ർ​ണ​മാ​യും പ​ഞ്ചാ​യ​ത്ത്‌ ഏ​റ്റെ​ടു​ത്തു.

250 സൗ​രോ​ർ​ജ വ​ഴി​വി​ള​ക്കു​ക​ൾ, 20 മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ചു

ക​ർ​ഷ​ക​ർ​ക്ക് വ​ളം സ​ബ്സി​ഡി,സം​യോ​ജി​ത കൃ​ഷി​ക്ക് പ്രോ​ത്സാ​ഹ​നം, മു​റ്റ​ത്തും ടെ​റ​സി​ലും പ​ച്ച​ക്ക​റി​കൃ​ഷി, കി​ഴ​ങ്ങ് കൃ​ഷി പ്രോ​ത്സാ​ഹ​നം, സൗ​ജ​ന്യ വാ​ഴ​ക്ക​ന്ന് വി​ത​ര​ണം ഉ​ൾ​പ്പെ​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ.

മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ മു​ഴു​വ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും പാ​ലി​ന് സ​ബ്സി​ഡി, കാ​ലി​ത്തീ​റ്റ​യ്ക്ക് സ​ബ്സി​ഡി, സ​ബ്സി​ഡി നി​ര​ക്കി​ൽ പ​ശു വി​ത​ര​ണം, മു​ട്ട​ക്കോ​ഴി വി​ത​ര​ണം, പ​ട്ടി​ക വ​ർ​ഗ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കോ​ഴി​യും കോ​ഴി​ക്കൂ​ടും വി​ത​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ.
ലൈ​ഫ് /പി​എം​എ​വൈ പ​ദ്ധ​തി​യി​ൽ 180 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. പു​തു​താ​യി 50 വീ​ടു​ക​ൾ​ക്ക് കൂ​ടി നി​ർ​മാ​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ 100 വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്ക് ഫ​ണ്ട്‌ ല​ഭ്യ​മാ​ക്കി.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​നം, എ​ല്ലാ ക്ലാ​സ് മു​റി​ക​ളി​ലും ദി​ന​പ​ത്ര വി​ത​ര​ണം, വാ​യ​ന ചാ​ല​ഞ്ച്, ഈ​സ്റ്റ്‌ എ​ളേ​രി​യെ അ​റി​യാം എ​ന്ന പേ​രി​ലു​ള്ള പ​ഠ​ന​യാ​ത്ര​ക​ൾ, ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ന​ട​പ്പി​ലാ​ക്കി.

എ​ല്ലാ ഉ​ന്ന​തി​ക​ളി​ലും ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. 40 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ചി​റ്റാ​രി​ക്കാ​ൽ-​അ​റ​ക്ക​ത്ത​ട്ട് കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ പു​നഃ​സ്ഥാ​പി​ച്ചു. അ​റ​ക്ക​ത്ത​ട്ട് കു​ടി​വെ​ള്ള പ​ദ്ധ​തി ന​വീ​ക​ര​ണ​ത്തി​ന് 12 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 1000 പു​തി​യ ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഇ​ല​ക്ട്രി​ക് വീ​ൽ ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു.180 ഓ​ളം പേ​ർ​ക്ക് ഭി​ന്ന​ശേ​ഷി സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കി. ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

പ​ട്ടി​ക​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം, ലാ​പ്ടോ​പ്പ് വി​ത​ര​ണം, സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം, പ്ര​ഭാ​ത​ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ.

ത​ണ​ൽ വ​യോ​ജ​ന സം​ഗ​മ​ങ​ങ​ൾ, വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണം, മു​ഴു​വ​ൻ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും വീ​ട്ടി​ലെ​ത്തി​പ​രി​ച​ര​ണം, ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന രോ​ഗി​ക​ൾ​ക്ക് കി​റ്റ് വി​ത​ര​ണം എ​ന്നീ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ.

മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന രം​ഗ​ത്ത് മി​ക​ച്ച മു​ന്നേ​റ്റം. ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ 100 ശ​ത​മാ​നം വാ​തി​ൽ​പ്പ​ടി സേ​വ​നം ഉ​റ​പ്പാ​ക്കി. എം​സി​എ​ഫു​ക​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ, പു​തി​യ ബൈ​ലിം​ഗ് മെ​ഷീ​ൻ, എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മി​നി എം​സി​എ​ഫു​ക​ൾ, എ​ല്ലാ ജം​ഗ്ഷ​നു​ക​ളി​ലും ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ.

ക​ടു​മേ​നി​യി​ൽ ടേ​ക്ക് എ ​ബ്രേ​ക്ക് നി​ർ​മി​ച്ചു.

ചി​റ്റാ​രി​ക്കാ​ലി​ൽ വ​നി​താ ജിം​നേ​ഷ്യം സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.ടു​ത​ൽ തു​ക ചെ​ല​വ​ഴി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്.

കോ​ട്ട​ങ്ങ​ൾ

സാ​ങ്കേ​തി​ക​മാ​യി പ്ര​തി​പ​ക്ഷാം​ഗ​മാ​യ കെ.​കെ. മോ​ഹ​ന​ൻ അ​ഞ്ചു​വ​ർ​ഷ​വും വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​നാ​യി​രു​ന്ന​തി​നാ​ൽ താ​ൻ കൂ​ടി ഭാ​ഗ​മാ​യ ഭ​ര​ണ​സ​മി​തി​യു​ടെ കോ​ട്ട​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

ഒ​റ്റ​നോ​ട്ട​ത്തി​ൽ

രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത​ക​ൾ​ക്കി​ട​യി​ലും ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ സാ​മാ​ന്യം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​യും യു​ഡി​എ​ഫി​നു​ത​ന്നെ മി​ക​ച്ച മു​ൻ​തൂ​ക്ക​മു​ണ്ടെ​ങ്കി​ലും കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ ചി​ല വാ​ർ​ഡു​ക​ളി​ലെ​ങ്കി​ലും പ്ര​തി​ഫ​ലി​ച്ചേ​ക്കാം. എ​ങ്കി​ലും ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സ്ഥി​ര​ത​യു​ള്ള ഭ​ര​ണ​സ​മി​തി​രൂ​പീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

നി​ല​വി​ലു​ള്ള ക​ക്ഷി​നി​ല

ആ​കെ വാ​ർ​ഡു​ക​ൾ: 16
യുഡിഎഫ് - 09
(കോൺഗ്രസ് 09)
എൽഡിഎഫ്- 02
(സിപിഎം 02)
ഒഴിഞ്ഞുകിടക്കുന്ന
വാർഡുകൾ: 05
ഇ​ത്ത​വ​ണ​ത്തെ വാ​ർ​ഡു​ക​ളു​ടെ
എ​ണ്ണം: 18

Latest News

Corehub Up